ഡിജിറ്റൽ എക്സ്-റേ
ഡിജിറ്റൽ റേഡിയോഗ്രഫി എന്നത് പരമ്പരാഗത ഫിലിം അധിഷ്ഠിത എക്സ്-റേ സംവിധാനത്തിനുപകരം ഡിജിറ്റൽ സെൻസറുകൾ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്ന ആധുനിക എക്സ്-റേ സാങ്കേതികവിദ്യയാണ്. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഫിലിം പ്രോസസ്സിംഗിന്റെ ആവശ്യം ഇതിലൂടെ ഒഴിവാകുന്നു. അതിനാൽ പരിശോധനാഫലങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാകുകയും ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വ്യക്തത വർധിപ്പിക്കുന്നതിനും കൂടുതൽ സൗകര്യമൊരുക്കുകയും ചെയ്യുന്നു. തുച്ഛമായ നിരക്കിൽ ഈ സേവനം ആശുപത്രിയിൽ ലഭ്യമാണ്.


